
കൊച്ചി: ലോക സമുദ്രദിനത്തിന്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസ്, ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യ, സമുദ്ര ശാസ്ത്ര മന്ത്രാലയത്തിന്റ കീഴിലുള്ള സെന്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്സസ് ആൻഡ് ഇക്കോളജി (സിഎംഎൽആർഇ) എന്നിവയുടെ സഹകരണത്തോടെ എടവനക്കാട് ബീച്ചിൽ ബീച്ച് ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. ജൂൺ 10ന് രാവിലെ 8.30 മുതൽ 10.30 വരെയായിരുന്നു പരിപാടി.
പ്രോഗ്രാം സിഎംഎൽആർഇ ഡയറക്ടർ, ഡോ. മഹേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യ (കൊച്ചി ചാപ്റ്റർ) സെക്രട്ടറി ഡോ. പ്രിയജ പി സ്വാഗതം പ്രസംഗം അവതരിപ്പിച്ചു.
ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. എൻ. വി. കുരിയൻ, ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യ (കൊച്ചി ചാപ്റ്റർ) ചെയർമാൻ ഡോ. എ. എ. മുഹമ്മദ് ഹാത്ത, എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അസീന അബ്ദുൽ സലാം പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
മറൈൻ ബയോളജിസ്റ്റ്സിന്റെ സൊസൈറ്റി (സെന്റ് ആൽബർട്സ് കോളേജ്), ഫിഷറീസ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ, കുമാരപണിക്കർ മെമ്മോറിയൽ ഹൈസ്കൂൾ, എടവനക്കാട് എന്നീ സംഘടനകളും വിദ്യാലയങ്ങളും ശുചീകരണത്തിൽ പങ്കുചേർന്നു.120-ലധികം വിദ്യാർത്ഥികളും അധ്യാപകരും ശാസ്ത്രജ്ഞരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്ത് ബീച്ച് ശുചീകരണ പ്രവർത്തനം വിജയകരമാക്കി.










